Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senior Citizen

America

മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫെ​ലോ​ഷി​പ് യോ​ഗം തി​ങ്ക​ളാ​ഴ്ച

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫെ​ലോ​ഷി​പ് (എ​സ്‌​സി​എ​ഫ്) പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ യോ​ഗം തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് (ഇ​എ​സ്ടി) സം​ഘ​ടി​പ്പി​ക്കു​ന്നു. സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സെ​ന്‍റ​ർ എ-​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

റ​വ ഡോ. ​മാ​ർ​ട്ടി​ൻ ആ​ൽ​ഫോ​ൺ​സാ​ണ് (മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ സ്പീ​ക്ക​ർ) യോ​ഗ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. സൂം ​ഐ​ഡി: 890 2005 9914, പാ​സ്‌​കോ​ഡ്: prayer.

ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫെ​ലോ​ഷി​പ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് റൈ​റ്റ് റ​വ. ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പാ (എ​ൻ​എ​ഡി എ​സ്‌​സി​എ​ഫ് പ്ര​സി​ഡ​ന്‍റ്), റ​വ. ജോ​യ​ൽ എ​സ് തോ​മ​സ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ (എ​സ്‌​സി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ഈ​ശോ മാ​ളി​യേ​ക്ക​ൽ (എ​സ്‌​സി​എ​ഫ് സെ​ക്ര​ട്ട​റി) സി. ​വി. സൈ​മ​ൺ കു​ട്ടി (എ​സ്‌​സി​എ​ഫ് ട്ര​ഷ​റ​ർ) എ​ന്നീ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up